ഓണക്കിറ്റില്‍ തട്ടിപ്പ്; സംസ്ഥാനത്ത് മിന്നൽ പരിശോധന നടത്തി വിജിലൻസ്
Kerala

ഓണക്കിറ്റില്‍ തട്ടിപ്പ്; സംസ്ഥാനത്ത് മിന്നൽ പരിശോധന നടത്തി വിജിലൻസ്

ഓപ്പറേഷന്‍ ക്ലീന്‍ കിറ്റിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. കിറ്റിലുള്ള സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനവ്യാപകമായി ഇന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം. പാക്കിംഗ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് ഇന്ന് വിജിലന്‍സ് പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റിന്റെ വിതരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. സപ്ലൈകോ കേന്ദ്രത്തില്‍ നിന്നും കിറ്റ് റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്.

Anweshanam
www.anweshanam.com