12 കോടിയുടെ ഓണം ബമ്പര്‍ കടവന്ത്രയിൽ വിറ്റ ടിക്കറ്റിന്;  ഭാഗ്യശാലിയെ കണ്ടെത്തി
Kerala

12 കോടിയുടെ ഓണം ബമ്പര്‍ കടവന്ത്രയിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ കണ്ടെത്തി

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം കൊച്ചി കടവന്ത്രയിൽ വിറ്റ ടിക്കറ്റിനെന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല

News Desk

News Desk

കൊച്ചി: 12 കോടി രൂപയുടെ ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവിനാണ് 12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ചത്. അനന്തു എടുത്ത TB173964 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്.

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം കൊച്ചി കടവന്ത്രയിൽ വിറ്റ ടിക്കറ്റിനെന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വിഘ്നേശ്വര ലോട്ടറിയില്‍ നിന്ന് ഏജന്‍റ് അളകസാമി എടുത്തുവിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ബംപര്‍ സമ്മാനം. ഇതിൽനിന്ന് നികുതിയും കമ്മിഷനും കുറച്ച് ബാക്കി ഏഴരക്കോടി രൂപയാണു സമ്മാനാർഹനു കിട്ടുക.

TA 738408, TB 474761, TC 570941 , TD 764733, TE 360719, TG 787783 ടിക്കറ്റുകള്‍ക്ക് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.

Anweshanam
www.anweshanam.com