ഓണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകും
Kerala

ഓണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകും

ടെന്‍ഡര്‍ വിളിക്കാന്‍ വൈകിയതിനാലാണ് സാധനങ്ങളെത്താന്‍ താമസിക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: കിറ്റിലേക്കുള്ള സാധനങ്ങള്‍ എത്താന്‍ വൈകുന്നതിനാല്‍ സ‌ര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകുമെന്ന് അറിയിച്ചു. ഇന്നു മുതല്‍ കിറ്റ് വിതരണം തുടങ്ങാനായിരുന്നു തീരുമാനം.കിറ്റിലേക്കുള്ള സാധനങ്ങള്‍ സ്ഥിരം വിതരണക്കാരില്‍ നിന്നും ടെന്‍ഡറില്ലാതെ എടുക്കാനായിരുന്നു സപ്ളൈകോയുടെ ആദ്യ തീരുമാനം.

ഇത് വ്യാപകമായ അഴിമതിക്ക് കാരണമാകുമെന്ന ആക്ഷേപം ഉയര്‍ന്നതോടെ ടെന്‍‌ഡര്‍ വിളിക്കുകയായിരുന്നു. ടെന്‍ഡര്‍ വിളിക്കാന്‍ വൈകിയതിനാലാണ് സാധനങ്ങളെത്താന്‍ താമസിക്കുന്നത്. ശര്‍ക്കരയ്ക്കും പപ്പടത്തിനും മാത്രമാണ് ഇതുവരെ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്തത്. ശേഷിക്കുന്ന വെളിച്ചെണ്ണ,​ മുളക് പൊടി ഉള്‍പ്പെടെയുള്ളവയ്ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞിട്ടില്ല. ഇനി പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്ത് സാധനങ്ങള്‍ എത്താന്‍ നാലഞ്ചുദിവസം കൂടി എടുക്കും.

Anweshanam
www.anweshanam.com