
കൊച്ചി: മൂവാറ്റുപുഴ ഗവ. ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പിസിയാണ് മരിച്ചത്. 52 വയസായിരുന്നു. പ്രമേഹ രോഗിയായിരുന്ന സുലോചനയ്ക്ക് ഒരാഴ്ച മുന്‍പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.