ഇടതുപക്ഷ നേതാക്കളുടെ വിമ‌ര്‍ശനം അതിരുകടക്കുന്നു; മുന്നറിയിപ്പുമായി എന്‍എസ്‌എസ്

പാ​ര്‍​ല​മെ​ന്‍റി മോ​ഹ​ങ്ങ​ള്‍ എ​ന്‍​എ​സ്‌എ​സി​നോ നേ​താ​ക്ക​ള്‍​ക്കോ ഇ​ല്ലെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു
ഇടതുപക്ഷ നേതാക്കളുടെ വിമ‌ര്‍ശനം അതിരുകടക്കുന്നു; മുന്നറിയിപ്പുമായി എന്‍എസ്‌എസ്

ച​ങ്ങ​നാ​ശേ​രി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഇ​ട​തു​വി​മ​ര്‍​ശ​നം അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്‌എ​സ്. രാ​ഷ്ട്രീ​യ​നി​ല​പാ​ടി​ന്‍റെ പേ​രി​ലല്ല ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സ് ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. പാ​ര്‍​ല​മെ​ന്‍റി മോ​ഹ​ങ്ങ​ള്‍ എ​ന്‍​എ​സ്‌എ​സി​നോ നേ​താ​ക്ക​ള്‍​ക്കോ ഇ​ല്ലെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

വി​ശ്വാ​സം, ആ​ചാ​രം എ​ന്നി​വ സം​ര​ക്ഷി​ക്കാ​ന്‍ മ​റ​ക്കു​ന്ന​വ​ര്‍​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കും. വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കൊ​പ്പ​മാ​ണ് എ​ന്നും എ​ന്‍​എ​സ്‌എ​സ്. അ​തി​ല്‍ രാ​ഷ്ട്രീ​യം കാ​ണു​ന്നി​ല്ല. ഇ​ട​തു വി​മ​ര്‍​ശ​ന​ങ്ങ​ളെ ത​ള​ളി​ക്ക​ള​യു​ന്നു​വെ​ന്നും ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പൊതുവായി പറഞ്ഞാല്‍, ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്‍.എസ്.എസിനെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com