വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല: എ​ന്‍​എ​സ്‌എ​സ്

നേ​താ​ക്ക​ന്മാ​രു​ടെ പ്ര​സ്താ​വ​ന പോ​ലും പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണെ​ന്നും എ​ന്‍​എ​സ്‌എ​സ് വി​മ​ര്‍​ശി​ച്ചു
വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല:  എ​ന്‍​എ​സ്‌എ​സ്

പെ​രു​ന്ന:​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ച്‌ എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​കോ​പ​ന​പ​ര​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി എ​ന്‍​എ​സ്‌എ​സ് നി​ല​പാ​ടു​ക​ളെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യാ​ണെ​ന്ന് ചെ​യ്ത​തെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

വി​ശ്വാ​സി​ക​ള്‍​ക്ക് സി​പി​എ​മ്മി​നോ​ട് അ​വി​ശ്വാ​സ​മാ​ണ്. വി​ശ്വാ​സി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നേ​താ​ക്ക​ന്മാ​രു​ടെ പ്ര​സ്താ​വ​ന പോ​ലും പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണെ​ന്നും എ​ന്‍​എ​സ്‌എ​സ് വി​മ​ര്‍​ശി​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് സ​ത്യ​സ​ന്ധ​മാ​യ നി​ല​പാ​ടി​ല്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com