കോവിഡ് കാലത്തെ തിരിച്ചുപോക്കുകൾ, ഓൺലൈൻ യാത്രയയപ്പുകൾ
Kerala

കോവിഡ് കാലത്തെ തിരിച്ചുപോക്കുകൾ, ഓൺലൈൻ യാത്രയയപ്പുകൾ

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകാരായ മോഹൻ പൊന്നത്ത്, റോജി മാവേലിൽ, സണ്ണി കണ്ണൂർ എന്നിവർ പ്രവാസ സമൂഹത്തിൻറെ ഊഷ്മളമായ യാത്രയയപ്പുകൾ ഏറ്റുവാങ്ങി നാടണഞ്ഞു

News Desk

News Desk

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു റിയായുടെ സജീവ പ്രവർത്തകരും, റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകാരായ മോഹൻ പൊന്നത്ത്, റോജി മാവേലിൽ, സണ്ണി കണ്ണൂർ എന്നിവർ റിയാദിലെ പ്രവാസ സമൂഹത്തിൻറെ ഊഷ്മളമായ യാത്രയയപ്പുകൾ ഏറ്റുവാങ്ങി നാടണഞ്ഞു.

തൃശൂർ സ്വദേശിയും റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക, കലാ പ്രവർത്തകനുമായ മോഹൻ പൊന്നത്ത് നീണ്ട 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുമ്പോൾ, മധുരിക്കുന്ന ധാരാളം ഓർമ്മകൾ മലയാളി സമൂഹത്തിനു നൽകിക്കൊണ്ടാണ് അദ്ദേഹം സന്തോഷത്തോടെ തിരികെ പോയത്. പല കലാ സാംസ്കാരിക പരിപാടികൾക്കും അവതാരകനായി റിയാദ് സമൂഹത്തിന് സുപരിചിതനായ മോഹൻ അൽഫനാർ പ്രീ കാസ്റ്റ് ആൻഡ് അലുമിനിയം കമ്പനിയുടെ എച്ചാർ മാനേജറായാണ് തൊഴിൽ രംഗത്ത് നിന്ന് വിരമിച്ചത്.

അതുപോലെ റിയാദിലെ വിദ്യാഭാസ, സാംസ്കാരിക രംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ റോജി മാവേലിൽ റിയാദ് ഇന്ത്യൻ സ്‌കൂളിന്റെ ചെയർമാനായും, ടോസ്റ്റ്മാസ്റ്റേഴ്സ് രംഗത്തെ പല ഉന്നത പദവികളും അലങ്കരിച്ചു. ടോസ്റ്റ്മാസ്റ്റേഴ്സ് ഉന്നത പദവിയായ DTM പദവി ലഭിച്ച ചുരുക്കം മലയാളികളിൽ ഒരാളാണ് അറേബ്യൻ ബിവറേജസ് കമ്പനിയുടെ കൺട്രി മാനേജറായി പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന DTM റോജി മാത്യു. തിരുവല്ല സ്വാദേശിയായ ഇദ്ദേഹം കഴിഞ്ഞ 26 വർഷക്കാലം റിയാദിലെ ഇന്ത്യൻ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി നൽകിയിട്ടുള്ള സേവനങ്ങളെ പ്രവാസികൾ എന്നും ഓർക്കും എന്നതിൽ സംശയമില്ല.

കണ്ണൂർ സ്വദേശിയായ സണ്ണി തോമസ് ജീവകാരുണ്യ രംഗത്തെ ഒരു നിറസാന്നിധ്യമായ് എന്നും നിലകൊണ്ടിരുന്നു, നീണ്ട 26 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത് അൽ മാവാൾ കമ്പനിയുടെ സീനിയർ അക്കൗണ്ട് മാനേജരായിട്ടാണ്.

റിയയുടെ (റിയാദ് ഇന്ത്യൻ അസോസിയേഷൻ) നേതൃത്വ നിരയിൽ നയിച്ചുകൊണ്ടിരുന്ന ഇവരുടെ തിരിച്ചുപോക്ക് സഘടനക്ക് ഒരു നഷ്ട്ടം തന്നെയാണ്. മുൻകാലങ്ങളിൽ ഇവർ റിയയുടെ ചുക്കാൻ സ്ഥാനങ്ങൾ അലങ്കരിച്ചു പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചിരുന്നവരാണ്. സാമൂഹിക അകലം പാലിക്കണമെന്ന ധാർമിക പരിഗണന മുൻനിർത്തി റിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഊഷ്മളമായ യാത്രയപ്പുകൾ നൽകി ആദരിച്ചു.

Anweshanam
www.anweshanam.com