സന്തോഷ് ഈപ്പന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ കിട്ടാൻ അഞ്ചു കോടി രൂപയോളം കമ്മിഷൻ നൽകി എന്ന് ഇ.ഡിക്ക് സന്തോഷ് ഈപ്പൻ മൊഴി നൽകിയ സാഹചര്യത്തിണിത്
സന്തോഷ് ഈപ്പന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്

കൊച്ചി: യുണിടാക് എംഡി സന്തോഷ് ഈപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ കിട്ടാൻ അഞ്ചു കോടി രൂപയോളം കമ്മിഷൻ നൽകി എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സന്തോഷ് ഈപ്പൻ മൊഴി നൽകിയ സാഹചര്യത്തിലാണിത്.


ഈപ്പന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെ പറ്റിയും ഇതിനകം നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയുന്നതിന് ഹാജരാകാൻ ആദായനികുതി വകുപ്പിന്റെ നോട്ടിസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ അഴിമതി ഇടപാട് നടന്നതായി വ്യക്തമായതിനെ തുടർന്ന് ആദായ നികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com