നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

ഈ മാസം 23ന് ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്‍റ്, നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ എന്നിവര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മാസം 23ന് ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഒരാഴ്ച നീണ്ടു നിന്ന പത്രികാ സമർപ്പണം ഇന്നലെയാണ് അവസാനിച്ചത്. 1,68,028 പേരാണ് സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയത്.

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളും കിട്ടി. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. വോട്ടെടുപ്പിന് മുൻപ് തന്നെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 ഇടങ്ങളില്‍ ഇടത് മുന്നണി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com