ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍

ഇതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കൂടുതല്‍ ശക്തമാകുകയാണ്.
ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭാ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിലെ നിലപാട് തള്ളിയ ഗവര്‍ണര്‍ തീരുമാനത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും മറുപടി നല്‍കി.

ഇതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കൂടുതല്‍ ശക്തമാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ചേരേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. കാര്‍ഷിക നിയമം കേരളത്തിലെ കര്‍ഷകരെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വിശദീകരണം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com