ഇനി മുതൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ  ഇല്ല
Kerala

ഇനി മുതൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ ഇല്ല

ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ

By Thasneem

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെ ഞായറാഴ്ചകളിൽ തുടർന്നിരുന്നു സമ്പൂർണ ലോക്ക് ഡൗണ്‍ പിൻവലിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരും. മറ്റു ദിവസങ്ങളിൽ ഉള്ള നിയന്ത്രണം ഞായറാഴ്ചകളിലും തുടരും. ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചിരുന്നു. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടൽ തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടത്തെ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Anweshanam
www.anweshanam.com