പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല.
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി.

ഓഗസ്റ്റിലാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേസ് വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. നാലാഴ്ചക്കകം മറുപടി നല്‍കണം. സുപ്രീം കോടതി നിലപാട് ആശ്വാസം നല്‍കുന്നുവെന്ന് ശരത് ലാലിന്റെ അച്ഛന്‍സത്യനാരായണന്‍ പ്രതികരിച്ചു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com