ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം; ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം; ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു

‌മ​ല​പ്പു​റം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു. ഉ​ത്ത​ര​വി​നെ​തി​രെ ജി​ല്ല​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ത നേ​താ​ക്ക​ളു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷം മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്‌ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com