മാണി സി കാപ്പനുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല: എംഎം ഹസ്സന്‍

അതേസമയം, കാപ്പന്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പനുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല: എംഎം ഹസ്സന്‍

തിരുവനന്തപുരം: മാണി സി കാപ്പനുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാത്രമാവും സീറ്റ് സംബന്ധിച്ച ചര്‍ച്ചകളെന്ന് എംഎം ഹസ്സന്‍ പറഞ്ഞു.

അതേസമയം, കാപ്പന്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണി സി കാപ്പന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ദേശിച്ചതെന്നും എംഎം ഹസ്സന്‍ വിശദീകരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com