സി​ബി​ഐ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് വേ​ണ്ടെ​ന്ന്‍ സി​പി​എം
ഐ​ഫോ​ണ്‍ ആ​രോ​പ​ണത്തില്‍ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കേണ്ടെന്നും സി പി എം തീരുമാനം
 സി​ബി​ഐ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് വേ​ണ്ടെ​ന്ന്‍ സി​പി​എം

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിധാരണയ്ക്കിടയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജന്‍സികളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു സി​ബി​ഐ​യെ നി​യ​ന്ത്രി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ഓ​ര്‍​ഡി​ന​ന്‍​സ് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നു പാ​ര്‍​ട്ടി വി​ല​യി​രു​ത്തി. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കോ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് എ​ന്നു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചു.

ബാബ്‌റി മസ്ജിദ് കേസില്‍ സിബിഐ എടുത്ത സമീപനവും കേരളത്തില്‍ സ്വീകരിക്കുന്ന മറ്റ് സമീപനവും തുറന്ന് കാണിക്കാനാണ് തീരുമാനം. ഇവരണ്ടും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞാല്‍ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തൽ.

അതുകൊണ്ടുതന്നെ സിബിഐയെ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതില്ലെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നും. അതിനാല്‍ സിബിഐയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം,

അ​തേ​സ​മ​യം, ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ ഉ​യ​ര്‍​ന്ന ഐ​ഫോ​ണ്‍ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മാ​ണെ​ന്നു പാ​ര്‍​ട്ടി നി​രീ​ക്ഷി​ച്ചു. ഇ​തി​നാ​ല്‍ പാ​ര്‍​ട്ടി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​ല്‍ കൃ​ത്യ​മാ​യ ക​രു​ത​ല്‍ പാ​ലി​ക്കും. എ​ന്നാ​ല്‍ സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ ഇ​ട​ത് അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്നും സി​പി​എം തീ​രു​മാ​നി​ച്ചു.

Related Stories

Anweshanam
www.anweshanam.com