ഇന്ന് സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഇല്ല
Kerala

ഇന്ന് സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൌണ്‍ ഇല്ല. സാധാരണ ഇളവുകള്‍ ഉണ്ടാകും. വാഹനങ്ങള്‍ നിരത്തിലിറക്കാനും കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

By Geethu Das

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൌണ്‍ ഇല്ല. സാധാരണ ഇളവുകള്‍ ഉണ്ടാകും. വാഹനങ്ങള്‍ നിരത്തിലിറക്കാനും കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എ്ന്നാല്‍ കണ്ടയ്ന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങളിലും നിയന്ത്രങ്ങള്‍ അതുപോലെ തുടരും.

സംസ്ഥാനത്ത് നടപ്പാക്കി വന്ന സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെ എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൂര്‍ണ്ണമായ ഇളവ് നല്‍കിയിരുന്നു.ഞായറാഴ്ചകളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് മുതല്‍ എല്ലാ ഞായറാഴ്ചകളിലുംഇളവ് ഉണ്ടാകും. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങിയാല്‍ നിയമനടപടി ഉണ്ടാകും. രാത്രികാല കര്‍ഫ്യൂ തുടരും, രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളു.

Anweshanam
www.anweshanam.com