മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെ വേറിട്ട പ്രതിഷേധവുമായി ഒരമ്മ.
മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെ വേറിട്ട പ്രതിഷേധവുമായി ഒരമ്മ. കുട്ടികളുടെ ചികിത്സാ ചെലവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് അമ്മ കണ്ടെത്തിയ സമര രീതിയാണ് അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡ്.

ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ വാടക വീട് കൂടി ഇവര്‍ക്ക് ഒഴിയേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മക്കളുടെ ചികിത്സാ ചെലവ് കൂടാതെ നിരവധി സാമ്പത്തിക പ്രശ്‌നങ്ങളും ഇവരെ അലട്ടിയിരുന്നു. ഇതിനിടയില്‍ വാടക വീട് കൂടി ഒഴിയേണ്ടി വന്നത് അമ്മയെയും മക്കളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി.

ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി അമ്മ സമര രംഗത്തെത്തിയത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്പനയ്ക്ക് വച്ചത്. മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടാതെ കുട്ടികളുടെ ചികിത്സയ്ക്കും അമ്മയ്ക്കും സഹായം ഉറപ്പാക്കുമെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മ രംഗത്തെത്തിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് അവയവ വില്‍പ്പനയ്ക്ക് ഒരുങ്ങിയതെന്ന് അമ്മ ബോര്‍ഡില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com