21 ദിവസത്തിനുശേഷം, ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവില്ല
Kerala

21 ദിവസത്തിനുശേഷം, ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവില്ല

1 ദിവസത്തിന് ശേഷം ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവില്ല. കഴിഞ്ഞ 21 ദിവസത്തെ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന 9.13 രൂപയും ഡീസലില്‍ 10.42 രൂപയുമാണ്.

Geethu Das

കൊച്ചി: 21 ദിവസത്തിന് ശേഷം ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവില്ല. കഴിഞ്ഞ 21 ദിവസത്തെ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന 9.13 രൂപയും ഡീസലില്‍ 10.42 രൂപയുമാണ്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവിലയില്‍ വര്‍ദനവ് ഉണ്ടായത്. രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഉള്ളത്. ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഡീസലിന്. പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.

Anweshanam
www.anweshanam.com