യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല, കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കും: ഹൈക്കമാൻഡ്

ഉമ്മൻ ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും
 യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല, കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കും: ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ഇന്നത്തെ നിലയ്ക്ക് പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും മാറ്റങ്ങൾ അനിവാര്യമെന്നും താരിഖ് അൻവർ സോണിയഗാന്ധിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും. എം പി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല.

എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് താഴെ തട്ടിൽ അഴിച്ചു പണി ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചുള്ള റിപ്പോർട്ട് താരിഖ് അൻവർ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ ആക്കുന്ന കാര്യം ചർച്ച ചെയ്യും.

യുഡിഎഫ് കൺവീനർ എം എം ഹസനെതിരെ എംപി മാരും എംഎൽഎ മാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താരിഖ് അൻവർ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com