നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാകില്ലെന്ന് പി കെ ഫിറോസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാകില്ലെന്ന് പി കെ ഫിറോസ്

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കരുത്. ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ലെന്നും ഫിറോസ്.

പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ ഒരുമിച്ച്‌ നില്‍ക്കണം. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഎം ഒരുപോലെ ലാളിക്കുന്നു.

റാന്നിയില്‍ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു. മഞ്ചേശ്വരത്ത് ലീഗിനെ തോല്‍പിക്കാന്‍ സിപിഎം ബിജെപിക്ക് വോട്ട് ചെയ്തു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com