നിയമസഭ കയ്യാങ്കളി കേസ്; പ്രതികളായ രണ്ട് മന്ത്രിമാർ കോടതിയിൽ ഹാജരാകും

മന്ത്രി ഇപി ജയരാജൻ, കെടി ജലീൽ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകുന്നത്.
നിയമസഭ കയ്യാങ്കളി കേസ്; പ്രതികളായ രണ്ട് മന്ത്രിമാർ കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികളായ രണ്ട് മന്ത്രിമാർ ഇന്ന് കോടതിയിൽ ഹാജരാകും. മന്ത്രി ഇപി ജയരാജൻ, കെടി ജലീൽ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകുന്നത്. ബാർക്കോഴ കേസിൽ പ്രതിയായിരുന്നു കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതി നടപടി.

രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ഹർജി തള്ളിയതിനെ തുടർന്ന് നാല് ഇടതുനേതാക്കള്‍ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

ഇതേ തുടർന്നാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. സർക്കാർ ഹർജിയെ പിന്തുണച്ചില്ലെന്ന പരാതിയിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീശിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ കുമാറാകും ഇന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.

Related Stories

Anweshanam
www.anweshanam.com