നിയമസഭാ സമ്മേളനം 27ന് ചേരാന്‍ ധാരണ
Kerala

നിയമസഭാ സമ്മേളനം 27ന് ചേരാന്‍ ധാരണ

ഇതു സംബന്ധിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.

By News Desk

Published on :

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് ധാരണയായിരിക്കുന്നത്.

ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട. നേരത്തെ സഭാസമ്മേളനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു യോഗം.

കോവിഡ് പ്രതിസന്ധി നിലനിൽക്കെ സാമൂഹിക അകലം ഉൾപ്പെടെയുള്ള പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും നിയമസഭ സമ്മേളിക്കുക. അതിനിടെ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. സ്പീക്കറുടെ രാജിയും ആവശ്യപ്പെടുമെന്നാണ് സൂചന.

Anweshanam
www.anweshanam.com