ചങ്ങാടം ഒഴുക്കില്‍പ്പെട്ട് കാണാതായ ഒമ്പത് പേരെയും രക്ഷപ്പെടുത്തി

മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെയാണ് രക്ഷപ്പെടുത്തിയത്.
ചങ്ങാടം ഒഴുക്കില്‍പ്പെട്ട് കാണാതായ ഒമ്പത് പേരെയും രക്ഷപ്പെടുത്തി

ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചങ്ങാടം ഒഴുക്കില്‍പ്പെട്ട് കാണാതായ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെയാണ് രക്ഷപ്പെടുത്തിയത്.

ആദിവാസി വന മേഖലയില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങാടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തില്‍ പോവുകയും, കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയതെന്നാണ് വിവരം.

Related Stories

Anweshanam
www.anweshanam.com