കെട്ടിട നിര്‍മാണ അനുമതിയിൽ ക്രമക്കേട്: പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

പഞ്ചായത്ത് ഡയറക്ടറുടെ പരിശോധനയിലാണ് ഗുരുതരക്രമക്കേട് കണ്ടെത്തിയത്
കെട്ടിട നിര്‍മാണ അനുമതിയിൽ ക്രമക്കേട്: പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: മലപ്പുറത്ത് എടക്കര പഞ്ചായത്തില്‍ സെക്രട്ടറി ഉള്‍പെടെ ഒന്‍പത് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. കെട്ടിട നിര്‍മാണത്തിനുളള അനുമതി നല്‍കിയതിലെ ക്രമക്കേടുകളുടെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്ടറുടെ പരിശോധനയിലാണ് ഗുരുതരക്രമക്കേട് കണ്ടെത്തിയത്.

കെട്ടിട നിർമാണ പെർമിറ്റ്, നമ്പറിം​ഗ് എന്നിവയിൽ വ്യാപക തിരിമറി നടത്തിയെന്ന കണ്ടെത്തയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. മലപ്പുറം

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡയറക്ടറുടെ നടപടി.

സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ, ലോഗിൻ ഐഡി എന്നിവ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനാൽ വിജിലൻസ് അന്വേഷണത്തിനും പഞ്ചായത്ത് ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com