സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

രാ​ത്രി ഒ​മ്ബ​തു മ​ണി മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി വ​രെ​യാ​ണ് ക​ര്‍​ഫ്യൂ
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ച രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നി​ല​വി​ല്‍ വ​ന്നു. രാ​ത്രി ഒ​മ്ബ​തു മ​ണി മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണു രാ​ത്രി​കാ​ല ക​ര്‍​ഫ്യു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​സ്കും സാ​മൂ​ഹ്യ അ​ക​ല​വും ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു

രാ​ത്രി ഒ​മ്ബ​തി​ന് മു​മ്ബാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​ഴ​ര​യ്ക്കു ശേ​ഷം ഹോ​ട്ട​ലു​ക​ളി​ലും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ല തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്

ചരക്ക്-പൊതുഗതാഗതത്തെയും ബാധിക്കാത്ത വിധത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 19577 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെയുളളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com