സംസ്ഥാനത്ത് ഇന്ന് മുതൽ നൈറ്റ് കര്‍ഫ്യൂ;നിയന്ത്രണങ്ങൾ ഇങ്ങനെ

നൈറ്റ് കര്‍ഫ്യൂ സമയത്ത് പാൽ ,മരുന്ന് തുടങ്ങിയവ വാങ്ങാൻ പോകുന്നവർക്ക് ഇളവ് നൽകുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മുതൽ നൈറ്റ് കര്‍ഫ്യൂ;നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ നൈറ്റ് കര്‍ഫ്യൂ ഏർപെടുത്തുകയാണ്. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാൽ ,മരുന്ന് തുടങ്ങിയവ വാങ്ങാൻ പോകുന്നവർക്ക് ഇളവ് നൽകുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

നോമ്പ് സമയത്തെ സാധാരണ ഇളവ് നൽകും. എന്നാൽ ദീർഘദൂര യാത്രകൾ ഒഴിവാക്കണം.നിയമലംഘനം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.കാറിൽ ഒരാൾ മാത്രമാണെങ്കിലും മാസ്ക് നിര്ബന്ധമാണ്.

ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് കാറിൽ യാത്ര ചെയ്യാം .ഫാമിലിആണെങ്കിൽ ഇളവുണ്ട്.ഓട്ടോയിൽ ഡ്രൈവർ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com