സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി: വനിത പൊലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും

തൃശൂര്‍ സിറ്റി പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക.
സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി: വനിത പൊലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും

തൃശൂര്‍: സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത ആറ് വനിത പൊലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും. തൃശൂര്‍ സിറ്റി പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക.

ഇവരുടെ ഫോണ്‍ രേഖകളും പരിശോധിക്കും. വാര്‍ഡിന് പുറത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പൊലീസുകാരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സ്വപ്ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സെല്‍ഫിയും പുറത്ത് വന്നത്. ചികിത്സയിലിരിക്കെ സ്വപ്ന ഫോണ്‍ വിളികള്‍ നടത്തിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. സെല്‍ഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com