സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബായിലേക്ക്; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും
Kerala

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബായിലേക്ക്; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​എ​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ന്‍​ഐ​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു. ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് നേ​ര​ത്തെ ത​ന്നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു. ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഫൈ​സ​ലി​നെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യു.എ.ഇ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് ഒരു ഫെഡറല്‍ കുറ്റമായാണ് യു.എ.ഇ. കണക്കാക്കുന്നത്. അതിനാല്‍ ഫൈസലിനെ അബുദാബി പോലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുമുണ്ട്.

സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻഐഎ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യുഎഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

Anweshanam
www.anweshanam.com