സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ

സ്വർണക്കടത്ത് കേസ് പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ അവകാശപ്പെട്ടു
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ ഐ എ. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കവെയാണ് എൻഐഎ ഇക്കാര്യം പറഞ്ഞത്.

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് എന്തിനെന്ന ചോദ്യം കോടതി ആവർത്തിച്ചതോടെയാണ് എൻഐഎ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. പ്രതികളായ റമീസ്, ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. പ്രതികളുടെ ടാൻസാനിയൻ ബന്ധം അന്വേഷിക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടു

ദാവൂദിന്റെ സംഘത്തിൽപ്പെട്ട ഫിറോസ് ഓയാസിസ് പ്രവർത്തിക്കുന്നത് ടാൻസാനിയ കേന്ദ്രീകരിച്ചതാണ്. സ്വർണക്കടത്ത് കേസ് പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ അവകാശപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com