സി-ആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു

മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്.
സി-ആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സി-ആപ്റ്റിലും പരിശോധന നടത്തുന്നത്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം സി-ആപ്റ്റില്‍ ആദ്യമെത്തി കുറച്ച് സമയം അവിടെ ചെലവഴിച്ചശേഷം മടങ്ങിയിരുന്നു. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com