സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ
Kerala

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ

സ്വര്‍ണമടങ്ങിയ നയതന്ത്രബാഗുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ. സ്വര്‍ണമടങ്ങിയ നയതന്ത്രബാഗുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ കണ്‍സൈന്‍മെന്റുകളും അയച്ചിട്ടുള്ളത്. 21 തവണയാണ് ദുബായില്‍ നിന്ന് സ്വര്‍ണമടങ്ങിയ കണ്‍സൈന്‍മെന്റുകള്‍ അയച്ചത്.

21 തവണയായി 166 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. ആദ്യ നാല് കണ്‍സൈന്‍മെന്റുകകള്‍ അയച്ചത് പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ 18 വരെയുള്ള കണ്‍സൈന്‍മെന്റുകള്‍ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരിലാണ്. പത്തൊമ്പതാമത്തെ കണ്‍സൈന്‍മെന്റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരിലാണ്. ഇരുപത്, ഇരുപത്തിയൊന്ന് കണ്‍സൈന്‍മെന്റുകളാണ് ഫൈസല്‍ ഫരീദിന്റെ പേരില്‍ വന്നത്. ഫൈസല്‍ ഫരീദിന്റെ പേരില്‍ വന്ന് കണ്‍സൈന്‍മെന്റാണ് കസ്റ്റംസ് പിടികൂടിയത്. അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് എന്‍ഐഎയ്ക്ക് വിവരങ്ങള്‍ ലഭിച്ചത്.

Anweshanam
www.anweshanam.com