ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ

സംഘടനയില്‍ ചേരാന്‍ ഖത്തറില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്
ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ

തൃശൂർ: സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ. തൃശൂര്‍, കോഴിക്കോട് സ്വദേശികളായ ഇവരുടെ വീട്ടില്‍ ഇന്നലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു.

ഏഴ് ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇഷ്‌ക് ഷാ, അബ്ദുള്‍ ഹമീസ്, റയീസ് റഹ്മാന്‍, മുഹമ്മദ് ഷഹീന്‍, നബീല്‍ മുഹമ്മദ്, മുഹമ്മദ് അമീന്‍ എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. സിറിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഭീകരന്‍ സിദ്ദീഖുല്‍ അക്ബറുമായി ഇവര്‍ നിരന്തര ബന്ധം പുലര്‍ത്തിയെന്നും എന്‍ഐഎ

സംഘടനയില്‍ ചേരാന്‍ ഖത്തറില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2013ല്‍ ആണ് സംഭവം. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ഭീകരവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ ധനസമാഹരണം നടത്തിയെന്നും കണ്ടെത്തല്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com