എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം: ഗവര്‍ണര്‍

യു.എ.ഇ വഴി ഖുറാന്‍ കേരളത്തിലേക്ക് എത്തിയത് സംബന്ധിച്ച്‌ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍
എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം: ഗവര്‍ണര്‍

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

യു.എ.ഇ വഴി ഖുറാന്‍ കേരളത്തിലേക്ക് എത്തിയത് സംബന്ധിച്ച്‌ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ അ​വ​രു​ടെ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തെ കു​റി​ച്ച്‌ വി​ല​യി​രു​ത്തേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. നാം ​അ​വ​രെ വി​ശ്വ​സി​ക്ക​ണം. എ​ന്‍​ഐ​എ​യ്ക്ക് ആ​രേ​യും ചോ​ദ്യം ചെ​യ്യാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. എ​ത്ര വ​ലി​യ​വ​നാ​യാ​ലും നി​യ​മ​ത്തി​ന് കീ​ഴ്പ്പെ​ട്ട​നാ​ണ്. എ​ന്തി​നാ​ണ് മ​ന്ത്രി​യെ വി​ളി​പ്പി​ച്ച​തെ​ന്നോ എ​ന്താ​ണ് ചോ​ദി​ച്ച​തെ​ന്നോ അ​റി​യി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

എന്‍.ഐ.എയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെക്കുറിച്ച്‌ തന്നോട് പ്രതികരണം ആരായുകയാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. അതേക്കുറിച്ച്‌ അഭിപ്രായം പറയുന്നത് തന്‍െ്‌റ പദവിക്ക് ചേര്‍ന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com