നെയ്യാർ ലയൺ സഫാരി പാർക്കിൽ കടുവ പുറത്ത്​ ചാടിയതിൽ അട്ടിമറിയില്ലെന്ന് റിപ്പോർട്ട്

ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡനാണ്​ റിപ്പോർട്ട്​ സർക്കാറിന്​ സമർപ്പിച്ചത്​.
നെയ്യാർ ലയൺ സഫാരി പാർക്കിൽ കടുവ പുറത്ത്​ ചാടിയതിൽ അട്ടിമറിയില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ കടുവ പുറത്ത്​ ചാടിയതിൽ അട്ടിമറിയില്ലെന്ന്​ അന്വേഷണ റിപ്പോർട്ട്​. കടുവ ചാടാൻ കാരണം കൂടിൻെറ ബലക്കുറവാണ്​. സംഭവത്തിൽ ജീവനക്കാർക്ക്​ വീഴ്​ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡനാണ്​ റിപ്പോർട്ട്​ സർക്കാറിന്​ സമർപ്പിച്ചത്​. ഇതിനൊപ്പം ഒമ്പത്​ നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്​. സിസിടിവി സ്ഥാപിക്കുന്നത്​ ഉൾപടെയുള്ള നിർദേശങ്ങളാണ്​ സമർപ്പിക്കപ്പെട്ടത്​. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർണാടക മോഡൽ റെസ്​ക്യു സെൻററിനും ശിപാർശയുണ്ട്​. ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡൻെറ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു.

ഒക്​ടോബർ 31നാണ്​ നെയ്യാറിലെ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ പുറത്തേക്ക്​ ചാടിയത്​. തുടർന്ന്​ വയനാട്ടിൽ നിന്നുമെത്തിയ സംഘം കടുവയെ മയക്കുവെടി വെച്ച്​ പിടികൂടുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com