സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപന ഇല്ല
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപന ഇല്ല

സാധാരണ ആഘോഷനാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് ഇക്കുറി കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഒഴിവാക്കിയത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‍ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് ഇക്കുറി കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഒഴിവാക്കിയത്.

ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ക്ക് 31ന് നേരത്തെ തന്നെ അവധി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍, വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മദ്യം വാങ്ങാന്‍ ഉപഭോക്താവിന് ഇനി ബെവ്‌ ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു.

Anweshanam
www.anweshanam.com