പി എസ് സി യിൽ അടിമുടി പരിഷ്കരണം
Kerala

പി എസ് സി യിൽ അടിമുടി പരിഷ്കരണം

സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ പരീക്ഷകൾ നടത്താനാണ് തീരുമാനം.

News Desk

News Desk

തിരുവനന്തപുരം: പി എസ് സിയുടെ പരീക്ഷാ രീതിയിൽ കാതലായിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമായെന്ന് പി എസ് സിചെയർമാൻ എംകെ സക്കീർ അറിയിച്ചു. പി എസ് സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് പരിഷ്കരിച്ചുകൊണ്ട് സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ പരീക്ഷകൾ നടത്താനാണ് തീരുമാനമായിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് പി എസ് സി പരീക്ഷ ഇനി നടക്കുക. സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോ​ഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം ഘട്ട പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

പി എസ് സിയിൽ ഈ പുതിയ പരിഷ്കരണം തിങ്കളാഴ്ച്ച മുതൽ നിലവിൽ വന്നുവെന്നു അദ്ദേഹം അറിയിച്ചു. സ്ക്രീനിങ്ങ് പരീക്ഷയിൽ ഉദ്യോ​ഗാർത്ഥികൾ നേടിയ മാർക്ക് റാങ്ക് ലിസ്റ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പി എസ് സിയുടെ പ്രവർത്തനങ്ങളിൽ തടസപ്പെട്ടില്ലെന്നും പന്ത്രാണ്ടായിരത്തിലധികം നിയമന ശുപാർശകൾ നടന്നുവെന്നും പി എസ് സി ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Anweshanam
www.anweshanam.com