കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ മേധാവി

ഇഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോതാര ചുമതലയേറ്റു
കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ മേധാവി

കൊച്ചി: കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോതാര ചുമതലയേറ്റു. മുതിര്‍ന്ന ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി മനീഷ് ഗോതാര നേതൃത്വം നല്‍കും.

സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ ഡി ഉന്നതരെ വിളിച്ചുവരുത്തും.

Related Stories

Anweshanam
www.anweshanam.com