സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ ആകെ 234 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്ബൂര്‍ (7), പന്ന്യന്നൂര്‍ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂര്‍ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂര്‍ മുന്‍സിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാര്‍ഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്ബ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം, 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി മുന്‍സിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കല്‍പ്പറ്റ ആനപ്പാലം റോഡ് മുതല്‍ ട്രാഫിക് ജങ്ഷന്‍വരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Anweshanam
www.anweshanam.com