സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ആകെ 718 ഹോട്ട് സ്‌പോട്ടുകളാണുള്ളത്
സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ 13 പുതിയ ഇടങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 718 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണു പുതിയ സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകൾ

ഹോട്ട്‌സ്‌പോട്ടുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2444 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com