എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാൻ പല ഹീന ശക്തികളും പ്രവർത്തിച്ചു;ജി സുധാകരൻ

എല്ലാ വിഭാഗങ്ങളും എൽ ഡി എഫിന് വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടേതാണ് ഈ പാർട്ടി.
എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാൻ പല ഹീന ശക്തികളും പ്രവർത്തിച്ചു;ജി സുധാകരൻ

കൊച്ചി: എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാൻ പല ഹീന ശക്തികളും പ്രവർത്തിച്ചുവെന്ന് സി പി എം നേതാവ് ജി സുധാകരൻ. തൊഴിലാളി വർഗ്ഗത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിച്ചു. കള്ള കേസുകൾ നൽകാനുള്ള ശ്രമമുണ്ടായി.

ചില മാധ്യമപ്രവർത്തകരെ തെറ്റി ധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ പ്രസിദ്ധീകരിച്ചു. എല്ലാ വിഭാഗങ്ങളും എൽ ഡി എഫിന് വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടേതാണ് ഈ പാർട്ടി.

ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന പാർട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേൽ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാളിനും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com