കര്‍ശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ തുടങ്ങി
Kerala

കര്‍ശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ തുടങ്ങി

ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും.

News Desk

News Desk

തിരുവനന്തപുരം: കോവിഡിന്റെ രോഗ വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും.

രാജ്യത്താകെ 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ 12 ജില്ലകളിലായി 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്. കര്‍ശന പരിശോധകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പരിശോധന.

പരീക്ഷാ ഹാളുകളും പരിസരവും നേരത്തേ അണുവിമുക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ആവശ്യമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്നും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ പരിസരത്ത് രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com