തൊഴിലാളികൾക്ക് കോവിഡ്: നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു
Kerala

തൊഴിലാളികൾക്ക് കോവിഡ്: നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തും.

News Desk

News Desk

കൊല്ലം: ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികൾക്ക് കോവിഡ് രോഗബാധ സ്ഥിരികരിച്ചതോടെ രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന് ശേഷമാകും ഹാർബർ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

ഇന്നലെ ചേര്‍ന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം മുന്‍പ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത് പതിനാല് തൊഴിലാളികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടത്തെ തിരക്ക് ഒഴിവാക്കാന്‍ ഹാര്‍ബറുകളില്‍ മത്സ്യ വിപണനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്‍റെ തീരുമാനം.

Anweshanam
www.anweshanam.com