സ​ര്‍‌​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ പ​കു​തി ജീ​വ​ന​ക്കാ​ര്‍ മതി
Kerala

സ​ര്‍‌​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ പ​കു​തി ജീ​വ​ന​ക്കാ​ര്‍ മതി

ത​മി​ഴ്നാ​ട്ടി​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാണ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കുന്നത്

Sreehari

തിരുവനന്തപുരം :സംസ്ഥാനത്ത് സ‌ര്‍ക്കാര്‍ ഓഫീസുകളില്‍ അമ്ബത് ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സ​മ്ബ്ര​ദാ​യം തു​ട​ര​ണം. ത​മി​ഴ്നാ​ട്ടി​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് കാ​ണു​ന്ന​ത്. ഓ​ഫീ​സു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യും ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒരു ഓഫീസ് പൂര്‍ണമായും അടച്ചിടേണ്ട സ്ഥിതി ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം കൊണ്ടുവരുന്നത്. പകുതിപേര്‍ ഒരാഴ്ച ഓഫീസിലിരുന്നും ശേഷിക്കുന്നവര്‍ വീടുകളിലിരുന്നും ജോലി ചെയ്യണം. അടുത്ത ആഴ്ച മറ്റുള്ളവര്‍ ഓഫീസില്‍ എത്തണം. ഈ സമയത്ത് രോഗം ബാധിച്ചാല്‍ പോലും ഒരു വിഭാഗത്തെ മാത്രമേ ക്വാറന്റൈനിലാക്കേണ്ടതുള്ളു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ നടപടിക്രമം ചീഫ് സെക്രട്ടറി തന്നെ പരിശോധിച്ച്‌ ഉറപ്പ് വരുത്തും. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍ അതത് ജില്ലകളില്‍ നിന്നുള്ളവരെ പൂള്‍ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com