നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

റിട്ടയേര്‍ഡ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാര്‍ശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ തീരുമാനം. റിട്ടയേര്‍ഡ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാര്‍ശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ആര്‍ട്ടിക്കിള്‍ 311 എ പ്രകാരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് റിപ്പോര്‍ട്ടില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് നാരായണക്കുറുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്കുമാറിന് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉടന്‍ ഉണ്ടായേക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com