ചങ്ങനാശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചു

രണ്ടിടത്ത് എന്‍ഡിഎയും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു.
ചങ്ങനാശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ചങ്ങനാശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടിടത്ത് എന്‍ഡിഎയും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു.

അതേസമയം, ആറ് കോര്‍പറേഷനുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരിലും കൊച്ചിയിലും യുഡിഎഫിനാണ് ലീഡ്. തിരുവനന്തപുരത്ത് 15 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ ആണ് രണ്ടാമത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com