മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ മുന്നണി വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും കോണ്‍ഗ്രസ് എസില്‍ ചേരുമെന്നത് ചിലരുടെ ഭാവനാ സൃഷ്ടിയും മാത്രമാണ്. ഇടതുപക്ഷം വിടേണ്ട സാഹചര്യം എന്സിപിക്ക് ഇപ്പോഴില്ല. മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. മാണി സി കാപ്പന്‍ അദ്ദേഹത്തിന്റെ ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചുവെന്ന് മാത്രം. ജോസ് കെ മാണിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇടതുമുന്നണിയിലെ എല്ലാവരും കൂട്ടായി ആലോചിക്കുമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com