സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല: എലത്തൂരില്‍ എന്‍സികെ തന്നെ മത്സരിക്കും: മാണി സി കാപ്പന്‍

എലത്തൂരില്‍ യുഡിഎഫില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുണ്ടാകൂ- മാണി സി കാപ്പന്‍.
സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല: എലത്തൂരില്‍ എന്‍സികെ തന്നെ മത്സരിക്കും: മാണി സി കാപ്പന്‍

കോഴിക്കോട്: എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നും യുഡിഎഫ് അനുവദിച്ച സീറ്റ് വിട്ടുനല്‍കില്ലെന്നും മാണി സി കാപ്പന്‍. എലത്തൂരില്‍ യുഡിഎഫില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുമായിരിക്കും. പ്രതിഷേധം ഉയര്‍ന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എലത്തൂര്‍ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. എന്‍സികെയ്ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതിനിടെ എന്‍സികെ തന്നെ എലത്തൂരില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍ അറിയിച്ചു. എം.കെ രാഘവന്‍ കോഴിക്കോട് മത്സരിക്കാന്‍ വന്നപ്പോള്‍ ഉണ്ടായ പ്രതിഷേധം ഓര്‍ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. രാഘവനെ പോലെ മുതിര്‍ന്ന ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കരുത്. ഘടകകക്ഷിക്ക് നല്‍കിയ സീറ്റില്‍ പ്രതിഷേധം പാടില്ലായിരുന്നു. എന്‍.സി.കെ തന്നെ എലത്തൂരില്‍ മത്സരിക്കുമെന്നും ഹസന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com