മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എന്‍സിബി അറസ്റ്റ് ചെയ്തു

ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്
മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എന്‍സിബി അറസ്റ്റ് ചെയ്തു

ബെംഗളുരു: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്തു. നേരത്തെ എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു. 25 വ​രെ​യാ​ണ് ബി​നീ​ഷി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി. അ​റ​സ്റ്റി​ലാ​യ ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി എ​ന്‍​സി​ബി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി. തനിക്ക് സാമ്ബത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു.

അ​നൂ​പ് മു​ഹ​മ്മ​ദ്, റി​ജേ​ഷ് ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ക​ന്ന​ഡ സീ​രി​യ​ല്‍ ന​ടി അ​നി​ഖ​യ്ക്കൊ​പ്പം ല​ഹ​രി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ബി​നീ​ഷി​ലെ​ത്തി​യ​ത്. മൂ​ന്നു​പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് ഓ​ഗ​സ്റ്റി​ല്‍ എ​ന്‍​സി​ബി മ​യ​ക്കു​മ​രു​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരശത്ത ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണകേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റ് ചെയ്തതും. തുടര്‍ന്നാണ് ലഹരി മരുന്ന് കേസിലും ബിനീഷ് അറസ്റ്റിലായിട്ടുള്ളത്.

പ്രതികള്‍ക്ക് പുറത്തുനിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും അത് ഉപയോഗിച്ച് വിദേശത്തുനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ബെഗളൂരുവിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നുവെന്നുമാണ് എന്‍സിബിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നത്.

Related Stories

Anweshanam
www.anweshanam.com