വാഗ്ദ്ധാനം ചെയ്ത ജോലി ലഭിച്ചില്ല: വേറിട്ട പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ തലമൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കള്‍.
വാഗ്ദ്ധാനം ചെയ്ത ജോലി ലഭിച്ചില്ല: വേറിട്ട പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്‍

തിരുവനന്തപുരം: ആറ് വര്‍ഷമായിട്ടും വാഗ്ദ്ധാനം ചെയ്ത ജോലി തരാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ തലമൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കള്‍. 2015ലെ ദേശീയ ഗെയിംസില്‍ ജേതാക്കളായവരാണ് ജോലി ലഭിക്കാത്തതില്‍ വേറിട്ട സമരമുറയുമായി അണിനിരന്നത്.

39 ദിവസമായി ഇവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. ഗൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡല്‍ ജേതാക്കളായ ഇവര്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നാണ് തലമൊട്ടയടിച്ച് പ്രതിഷേധിക്കാന്‍ തയ്യാറായത്. വനിത താരങ്ങള്‍ മുടിമുറിച്ചാണ് പ്രതിഷേധിച്ചത്. അതേസമയം, താരങ്ങള്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജന്‍ അടക്കമുളളവര്‍ ഇവരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 27 ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുളളൂവെന്നും 83 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറാന്‍ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com