നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി പീറ്റർ അന്തരിച്ചു

അലകൾ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു
നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി പീറ്റർ അന്തരിച്ചു

തിരുവനന്തപുരം: നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി പീറ്റർ അന്തരിച്ചു. സംസ്ഥാനത്ത് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ നേതാവ് എന്ന നിലയിൽ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്.

തിരുവനന്തപുരം വേളി സ്വദേശിയായിരുന്നു. നിലവിൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും അലകൾ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു.

ഭാര്യ മാഗ്ലിനും ഫെഡറേഷന് നേതാവാണ്.ഡോണയാണ് മകൾ.

Related Stories

Anweshanam
www.anweshanam.com